കണ്ണൂർ: എ ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യ അപേക്ഷ തള്ളിയ കോടതി വിധി സി പി ഐ എം ന്റെ ധാർഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. പി പി ദിവ്യയുടെ അഹങ്കാരം നിമിത്തം ജീവൻ നഷ്ടപ്പെട്ട എഡി എം നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ കോൺഗ്രസും യൂത്ത് കോൺഗ്രസും പോരാട്ടവുമായി തെരുവിൽ ഉണ്ടാകുമെന്നു അദ്ദേഹം കൂട്ടിചേർത്തു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടി വി രാഹുൽ റോബർട്ട് വെള്ളാംവെള്ളി യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിതമോഹൻ,റിൻസ് മാനുവൽ, ടി സുമി, അശ്വിൻ സുധാകർ,
മിഥുൻ മാറോളി, ആക്ഷയ് പറവൂർ, നിധീഷ് ചാലാട്,പ്രണവ് തട്ടുമ്മൽ, വിജിത് നീലാഞ്ചേരി, നവനീത് നാരായണൻ ,വരുൺ എം കെ,
പ്രിൻസ് ജോർജ് , ജിതിൻ കൊളപ്പ, നികേത് നാറാത്ത്, അമൽകുറ്റിയാട്ടൂർ രാഹുൽ പുത്തൻപുരയിൽ, രാഹുൽ കുത്തുപറമ്പ്
നിധിൻ കോമത്ത്, രാഹുൽ മെക്കിലേരി,
,സുബീഷ്, വിബിൻ,ജിബിൻ എന്നിവർ സംസാരിച്ചു. റിയ നാരായണൻ, പ്രിനിൽ മധുക്കോത്ത് തുടങ്ങിയ ആളുകളെ അറസ്റ്റ് ചെയ്യ്തു.
The court verdict is a blow to CPM's arrogance: Adv. Martin George